മഹാരാഷ്ട്രയില്‍ മുസ്ലീം നേതാവിനെ കൊലപ്പെടുത്തി;അക്രമികളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു

By Priya.06 07 2022

imran-azhar

മുംബൈ:മഹാരാഷ്ട്രയിലെ നാസിക്കില്‍ അഫ്ഗാനിസ്ഥാനിയായ മുസ്ലീം നേതാവിനെ വെടിവച്ച് കൊന്നു.കൊലപാതകത്തിന് പിന്നില്‍ അജ്ഞാതരായ നാലംഗ സംഘമാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ യോല ടൗണില്‍ വൈകുന്നേരമാണ് സംഭവം.

 

 

'സൂഫി ബാബ' എന്ന ഖ്വാജ സയ്യദ് ചിഷ്തിയാണ് കൊല്ലപ്പെട്ടത്.നെറ്റിയില്‍ വെടിയേറ്റ സൂഫി ബാബ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.കൊലപാതകത്തിന് ശേഷം അക്രമികള്‍ ബാബയുടെ കാറില്‍ കയറി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.യെയോല സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അക്രമികളെ കണ്ടെത്താനുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

OTHER SECTIONS