രാമക്ഷേത്രം ; പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് പ്രമേയം പാസ്സാക്കി

By online desk .05 08 2020

imran-azhar

 

ന്യൂഡൽഹി: രാമക്ഷേത്ര ശിലാസ്ഥാപനത്തിനു ആശംസകൾ അറിയിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് പ്രമേയം പാസ്സാക്കി . അടിയന്തിര നേതൃയോഗത്തിലാണ് പ്രമേയം പാസാക്കിയത് . പ്രിയങ്ക ഗാന്ധിയുടെ രാമക്ഷേത്രത്തിനുള്ള ആശംസ അനവസരത്തിലാണെന്നും പ്രസ്താവനയെ ശക്തമായി എതിർക്കുന്നു എന്നും പി കെ കുഞ്ഞാലികുട്ടി അറിയിച്ചു രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ഭൂമി പൂജി ദേശീയ ഐക്യത്തിനുള്ള അവസരമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

 

പ്രിയങ്കയുടെ വാക്കുകള്‍ ഏറെ വിവാദമായിരുന്നു.ഭൂമി പൂജ ഇന്ത്യയിലെ ദേശിയ ഐക്യത്തിന്റെ ആഘോഷമാണെനന്നായിരുന്നു പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത് . സൗഹൃദത്തിനും സാഹോദര്യത്തിനുമൊപ്പം ഇന്ത്യയിലെ ദേശീയ ഐക്യത്തിന്റെ ആഘോഷമാക്കാൻ ഈ പരിപാടിക്ക് കഴിയുമെന്ന് പ്രിയങ്ക പ്രസ്താവനയിൽ പറഞ്ഞു.ധൈര്യവും ത്യാഗവും പ്രതിബദ്ധതയുമാണ് രാമൻ രാമൻ എല്ലാവർക്കുമൊപ്പം ആണെന്നും പ്രിയങ്ക ട്വിറ്ററിൽ പറഞ്ഞു

OTHER SECTIONS