കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്ക്കാരം ; മുസ്ലിം നേതാക്കൾ ആരോഗ്യമന്ത്രിയുമായി ചർച്ചനടത്തി

By online desk .29 10 2020

imran-azhar

 

തിരുവനന്തപുരം:കോവിഡ് ബാധിച്ചു മരിച്ചവരുടെമൃതദേഹങ്ങൾ സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം നേതാക്കൾ ആരോഗ്യമന്ത്രിയുമായി ചർച്ചനടത്തി. നേതാക്കളായ ഇ മുഹമ്മദ് ബഷീർ, എം കെ മുനീർ , എം സി മായിൻ ഹാജി എന്നിവരാണ് ആരോഗ്യമന്ത്രി കെ കെ ഷൈലജയുമായി ചർച്ചനടത്തിയത്. മൃതദേഹം വൃത്തിയാക്കി സംസ്ക്കരിക്കുവാനുള്ള സൗകര്യമായൊരുക്കണമെന്ന് നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യം പരിഗണിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകി.

OTHER SECTIONS