അച്ചടക്കം ലംഘിച്ചു; എംഎസ്എഫ് നേതാവ് പി.പി ഷൈജലിനെ പുറത്താക്കി മുസ്ലിം ലീഗ്

By vidya.03 12 2021

imran-azhar

മലപ്പുറം: ഗുരുതര അച്ചടക്ക ലംഘനത്തെ തുടർന്ന് എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ മുസ്ലിം ലീഗ് പുറത്താക്കി.പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഷൈജലിനെ പുറത്താക്കിയിരിക്കുന്നത്.

 

നേരത്തെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഷൈജലിനെ പുറത്താക്കിയിരുന്നു.ഹരിത വിവാദങ്ങള്‍ക്കിടയില്‍ ഹരിത മുന്‍ നേതാക്കള്‍ക്കൊപ്പം നിലപാട് സ്വീകരിച്ചയാളാണ് ഷൈജല്‍.

 

കല്‍പറ്റിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖിനെ തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിലെ ചിലര്‍ ശ്രമിച്ചെന്നും പി പി ഷൈജല്‍ ആരോപിച്ചിരുന്നു.

OTHER SECTIONS