മുസ്ലിം ലീഗിലെ വിഭാഗീയത; പിഎംഎ സലാം, ശബ്ദരേഖ പുറത്ത്

By Swathi.22 01 2022

imran-azhar

 

കോഴിക്കോട്: മുസ്ലിം ലീഗിലെ വിഭാഗീയത വ്യക്തമാക്കുന്ന തരത്തിലുള്ള ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ കൂടുതല്‍ ശബ്ദരേഖകള്‍ പുറത്തായി. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുമ്പ് തന്നെ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചു വിടുമെന്നാണ് ശബ്ദരേഖയില്‍ ഉള്ളത്.ജില്ലാ വൈസ് പ്രസിഡന്റ് കെ മൊയ്തീന്‍ കോയയ്‌ക്കെതിരെയാണ് മാതൃഭൂമി ന്യൂസ് പുറത്തു വിട്ട ശബ്ദരേഖയില്‍ അദ്ദേഹം സംസാരിക്കുന്നത്.

'സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകമുണ്ട്'

'മോയിറ്റിക്ക് വേണ്ടി ഒരു സംഘടനയെ ഇല്ലാതാക്കണോ?'

'കല്‍പ്പിച്ചു കൂട്ടി പിന്നോട്ട് വലിക്കുകയാണ്. വിജയത്തിന് തടസമായി നില്‍ക്കുന്ന കാന്‍സറുണ്ട്.' തുടങ്ങിയ കാര്യങ്ങളാണ് ശബ്ദരേഖയില്‍ ഉള്ളത്.

 

മുസ്ലിം ലീഗിന്റെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റായ കെ മൊയ്തീന്‍ കോയയെയാണ് മോയിറ്റി എന്ന് വിളിക്കുന്നത്. ഇദ്ദേഹത്തിനെതിരെയാണ് രൂക്ഷമായ രീതിയില്‍ പിഎംഎ സലാം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

 

കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വ യോഗത്തില്‍, തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ചില മണ്ഡലം കമ്മിറ്റികള്‍ പിരിച്ചു വിട്ടിരുന്നു. അതില്‍ ഒന്ന് കോഴിക്കോട് സൗത്ത് മണ്ഡലമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ കോഴിക്കോട് സൗത്ത് മണ്ഡലം പിരിച്ചു വിടാന്‍ വേണ്ടി പിഎംഎ സലാമും വിഭാഗവും തീരുമാനിച്ചിരുന്നു എന്നാണ് പുറത്തു വന്ന ഫോണ്‍ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ ബിജെപിക്കാരെ കാണാന്‍ തയ്യാറാണെന്ന് പിഎംഎ സലാം പറയുന്ന പിഎംഎ സലാമിന്റെ ശബ്ദരേഖ പുറത്തു വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ നേതൃത്വത്തിനെതിരെയുള്ള ശബ്ദ രേഖയും പുറത്തു വന്നത്.

 

 

 

OTHER SECTIONS