ഫയൽ മുഴുവൻ തീർപ്പാക്കി മയ്യിൽ പഞ്ചായത്ത് ; അഭിവാദ്യം അർപ്പിച്ച് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

By Ameena Shirin s.03 07 2022

imran-azhar

ഇനി ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ അങ്ങനെ മയ്യില്‍ മാറിയെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 90 ഫയലുകളാണ് ഇന്ന് രാവിലെ വരെ മയ്യില്‍ പഞ്ചായത്തില്‍ പെന്‍ഡിംഗ് ഉണ്ടായിരുന്നത്.

 

ഉച്ചയ്ക്ക് 12.15ന് അവിടെ എത്തുമ്പോളേക്കും 59 എണ്ണം തീര്‍പ്പാക്കിയിരുന്നു, പെന്‍ഡിംഗ് ഫയലുകള്‍ 31 ആയി കുറഞ്ഞു. രണ്ട് മണി ആകുമ്പോള്‍ മയ്യിലിലെ മുഴുവന്‍ ഫയലും തീര്‍പ്പാക്കിയെന്ന് സെക്രട്ടറി അറിയിച്ചതായും മന്ത്രി പറഞ്ഞു.

 

അവധി ദിനത്തിലും ഫയല്‍ തീര്‍പ്പാക്കാനായി ഓഫീസിലെത്തിയ മുഴുവന്‍ ജീവനക്കാരെയും ഒരിക്കല്‍ക്കൂടി അഭിവാദ്യം ചെയ്യുന്നുവെന്ന് മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കണ്ണൂര്‍ ആറളത്ത് നിന്നുള്ള യാത്രയ്ക്ക് ഇടയിലാണ് മയ്യില്‍ പഞ്ചായത്ത് ഓഫീസില്‍ കയറാന്‍ തീരുമാനിച്ചത്.

 

ഞായറാഴ്ചയും ഫയല്‍ തീര്‍പ്പാക്കലിനായി നമ്മുടെ പഞ്ചായത്ത്-നഗരസഭാ ജീവനക്കാര്‍ പ്രവര്‍ത്തിക്കുകയാണല്ലോ? മയ്യില്‍ പഞ്ചായത്ത് ഓഫീസില്‍ മുഴുവന്‍ ജീവനക്കാര്‍ക്കൊപ്പം പ്രസിഡന്റ് റിഷ്‌നയും ഇന്ന് ഹാജരാണ്. ഇനി ഒരു ഫയല്‍ പോലും തീര്‍പ്പാക്കാന്‍ ബാക്കിയില്ലാത്ത പഞ്ചായത്തുകളില്‍ ഒന്നായി മയ്യില്‍ മാറി.

OTHER SECTIONS