ന്യൂമോണിയ, ഒപ്പം ഉയര്‍ന്ന പ്രമേഹം, ഓക്‌സിജന്‍ അളവ് കുറയുന്നത് വെല്ലുവിളി; എം വി ജയരാജന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

By sisira.25 01 2021

imran-azhar


കണ്ണൂര്‍: കാവിഡ് ബാധിതനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില മാറ്റമില്ലാതെ തുടരുന്നു.

 

കോവിഡിനൊപ്പം ന്യൂമോണിയ ബാധിച്ചതും ഉയര്‍ന്ന പ്രമേഹവുമാണ് എം.വി.ജയരാജന്റെ ആരോഗ്യസ്ഥിതി മോശമാക്കിയത്. ഓക്‌സിന്റെ അളവ് കുറയുന്നതും ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. പ്രത്യേകം സജ്ജീകരിച്ച ഓക്‌സിജന്‍ മെഷീന്റെ സഹായത്തോടെയാണ് ജയരാജന്റെ ചികിത്സ തുടരുന്നത്.

 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിലൂടെയും ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നേരിട്ടെത്തിയും എം.വി.ജയരാജന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും ചികിത്സാ സംഘത്തോടും തിരക്കിയിരുന്നു.

 

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് കേസുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഡോ.അനൂപ് ആശുപത്രിയിലെത്തി ജയരാജനെ പരിശോധിച്ചു.വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാരും ജയരാജനെ പരിശോധിക്കുന്നതിനായി  കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ട്.

 

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്ററും ആശുപത്രിയിലെത്തിയിരുന്നു.

OTHER SECTIONS