ജീവനക്കാരന്റെ ബന്ധുവിന് കോവിഡ്; മൈസൂർ കൊട്ടാരം അടച്ചു

By Web Desk.11 07 2020

imran-azhar

 

 

മൈസൂർ: ജീവനക്കാരന്റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മൈസൂർ കൊട്ടാരം അടച്ചു. കൊട്ടാരവും, പരിസരവും മുഴുവൻ അണുനശീകരണം നടത്തും. ശനിയാഴ്ചയും, ഞായറാഴ്ചയുമായാണ് അണുനശീകരണം നടത്തുക. തുടർന്ന് തിങ്കളാഴ് കൊട്ടാരം തുറക്കും. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ കൊട്ടാരത്തിനുള്ളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും ക്രമാതീതമായ വർധനയാണ് ഉണ്ടാകുന്നത്. 8,20,916 ലക്ഷത്തോളം പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 27,114 പേർക്ക് രോഗം ബാധിച്ചു. നാല് ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 7 ലക്ഷത്തിൽ നിന്നും, എട്ട് ലക്ഷത്തിലേക്ക് കടന്നതെന്നതും രോഗവ്യാപനത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.

 

OTHER SECTIONS