നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നേഴ്സുമാരുടെ പുറത്താക്കി

By Anju N P.01 Sep, 2018

imran-azhar

ഹൈദരാബാദ്: എന്‍.ടി. രാമറാവുവിന്റെ മകനും മുന്‍ മന്ത്രിയുമായ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാലു നഴ്‌സുമാരെ ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കി. ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം നഴ്‌സുമാര്‍ ചിരിച്ചുനില്ക്കുന്ന സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിനെതിരെ പ്രതിഷേധം ശ്കതമായിരുന്നു.

 

ഇത് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരെ പുറത്താക്കുകയായിരുന്നു. നല്‍ഗൊണ്ടയിലെ കാമിനേനി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ നാലു ജീവനക്കാരെയാണു പുറത്താക്കിയത്. ഒരു അരാധകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേയായിരുന്നു ഹരികൃഷ്ണയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റതാണു മരണകാരണം. പ്രശസ്ത തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍ ടി ആറിന്റെ പിതാവാണ് ഹരികൃഷ്ണ.

 

OTHER SECTIONS