പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു

By uthara .11 02 2019

imran-azhar

 

 ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്ത് എത്തി. ഡൽഹിയിൽ പ്രത്യേക സംസ്ഥാന പദവി ആന്ധ്രാ പ്രദേശിന് നൽകണം എന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിനെതിരെ ആഞ്ഞടിചിരിക്കുകയാണ് ചന്ദ്രബാബു നായിഡു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഗുജറാത്ത് കലാപ കാലത്ത് രാജ്യധർമം നടന്നില്ലെന്ന് പറഞ്ഞതുപോലെ രാജ്യധർമം ആന്ധ്രാ പ്രദേശിന്‍റെ കാര്യത്തിൽ ഉണ്ടാകുന്നില്ല എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു .

 

പ്രധാനമന്ത്രി കേന്ദ്ര സർക്കാർ ഉയർത്തിയ വാഗ്ദാനങ്ങൾ പാലിക്കാൻ തയ്യാറാകണം എന്നും രാജ്യധർമം ആന്ധ്രാ പ്രദേശിന്‍റെ കാര്യത്തിൽ പിന്തുടരുന്നില്ല- എന്നും നായിഡു പറഞ്ഞു . ഡൽഹിയിലെ ആന്ധ്ര ഭവനിലാണ് മുഖ്യമന്ത്രി രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ വരെയാണ് സത്യാഗ്രഹം നടത്തുന്നത്. മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാനത്തെ മന്ത്രിമാർ, എംഎൽഎമാർ, ടിഡിപി എംപിമാർ എന്നിവരും സമരത്തിൽ ഉണ്ട് .

OTHER SECTIONS