മകളെ കേന്ദ്രമന്ത്രിയാക്കാമെന്ന് മോഡി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ശരദ് പവാർ

By Chithra.03 12 2019

imran-azhar

 

മുംബൈ : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് പരിഹാരമായി ത്രികക്ഷി സഖ്യം അധികാരത്തിലേറിയിരുന്നു. തനിക്കൊപ്പം നിന്നാൽ മകൾക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകാം എന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് എൻസിപി നേതാവ് ശരദ് പവാർ.

 

മഹാരാഷ്ട്രയിൽ ഒന്നിച്ച് പ്രവർത്തിക്കാമെന്നും മകൾ സുപ്രിയാ സുലേയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നൽകാമെന്നുമാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. എന്നാൽ ഈ വാഗ്ദാനം താൻ നിരസിച്ചതായും ഒരു മറാഠി ചാനലിന് നൽകിയ അഭുമുഖത്തിൽ പവാർ പറയുന്നു. തന്നെ രാഷ്ട്രപതിയാക്കാമെന്നുള്ള വാഗ്ദാനമൊന്നും കൂടിക്കാഴ്ചയിൽ നടന്നിട്ടില്ല. എന്നാൽ ബിജെപിയുമായി സഖ്യത്തിൽ ചേരാൻ താത്പര്യമില്ലെന്ന് കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നെന്നും പവാർ പറഞ്ഞു.

 

ബിജെപിയുമായുള്ള സഖ്യം വെടിഞ്ഞ ശിവസേന മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമായിരുന്നു ശിവസേനാ നേതാവ് ഉദ്ദവ് താക്കറേ മുന്നോട്ട് വെച്ച നിബന്ധന. ഭൂരിപക്ഷം ലഭിക്കാതിരുന്നതോടുകൂട്ടി മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. ഈ അവസരത്തിൽ എൻസിപി നേതാവ് ശരദ് പവാർ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്.

OTHER SECTIONS