അയോദ്ധ്യ വിധി ആരുടേയും ജയമോ പരാജയമോ അല്ല : നരേന്ദ്ര മോഡി

By Chithra.09 11 2019

imran-azhar

 

ന്യൂ ഡൽഹി : അയോദ്ധ്യ കേസിൽ സുപ്രീം കോടതിയുടെ വിധി ആരുടേയും ജയമോ പരാജയമോ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാവരുടെയും വാദങ്ങൾ കേട്ട് സുപ്രീം കോടതി നീതിപൂർവമായ വിധിയാണ് പ്രസ്താവിച്ചതെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

 

രാമഭക്തിയോ റഹീം ഭക്തിയോ അല്ല രാഷ്ട്രപതിയാണ് നമ്മൾ ശക്തിപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള കേസിൽ എല്ലാവരുടെയും വാദങ്ങൾ മുഖവിലയ്‌ക്കെടുത്ത കോടതിയുടെ നടപടി കാരണം ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം ഇരട്ടിയായിട്ടുണ്ടെന്നും അദ്ദേഹം യവിറ്ററിൽ കുറിച്ചു.

 

ചരിത്ര പ്രധാനമായ വിധി പ്രസ്താവിക്കുമ്പോൾ മോഡി കർത്താർപൂർ ഇടനാഴിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാക്കിസ്ഥാനിലെ ദർബാർ സാഹിബ് ഗുരുദ്വാരയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കർത്താർപൂർ ഇടനാഴി.

OTHER SECTIONS