കശ്മീരില്‍ പുതുയുഗം ആരംഭിക്കുന്നു; പ്രധാനമന്ത്രി

By mathew.08 08 2019

imran-azhar

 

ന്യൂഡല്‍ഹി: കശ്മീരില്‍ പുതുയുഗം ആരംഭിക്കുകയാണെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്ന അനുച്ഛേദം 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജമ്മു കശ്മീരില്‍ ജനാധിപത്യം ആത്യന്തിക വിജയം കൈവരിക്കും. വിമര്‍ശകര്‍ ദേശതാത്പര്യത്തിന് മുന്‍ഗണന നല്‍കണമെന്നും പെരുന്നാള്‍ ആഘോഷിക്കാന്‍ കശ്മീര്‍ നിവാസികള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവര്‍ക്കും കശ്മീരിലെത്താമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കശ്മീരില്‍ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനമാണ്. അത് സര്‍ദാര്‍ വല്ലഭായ് പട്ടേലും,ശ്യാംപ്രസാദ് മുഖര്‍ജിയും, വാജ്‌പേയിയും കണ്ട സ്വപ്നമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ വികസനത്തിന് 370-ാം അനുച്ഛേദം ഒരു തടസമായിരുന്നുവെന്നും കശ്മീരില്‍ ഇതുവരെ വികസനം എത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

OTHER SECTIONS