പ്രധാനമന്ത്രിയുടെ കസേരയിലിരിക്കാന്‍ രാഹുലിന് എന്തിനാണ് ഇത്ര തിരക്ക്? രാഹുൽഗാന്ധിയെ വിമർശിച്ച് മോദി

By BINDU PP .20 Jul, 2018

imran-azhar

 

 


ന്യൂഡല്‍ഹി :രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി രംഗത്ത്. പ്രധാനമന്ത്രിയുടെ കസേരയിലിരിക്കാന്‍ രാഹുല്‍ എന്തിനാണ് തിരക്ക് കൂട്ടുന്നതെന്ന് നരേന്ദ്രമോദി. പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയിലായിരുന്നു മോദിയുടെ മറുപടി. രാഹുലിനെ കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം. ഇതിനിടെ ടി.ഡി.പി എം.പിമാര്‍ പ്രതിഷേധവുമായി മോദിക്കരികിലേക്ക് വന്നു. അനുരാഗ് താക്കൂറാണ് ഇവരെ തടഞ്ഞത്.ബഹളത്തിനിടയിലും പ്രസംഗം തുടര്‍ന്ന പ്രധാനമന്ത്രി തന്‍റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. തന്നെ കസേരയില്‍ നിന്ന് മാറ്റാന്‍ രാഹുലിന് കഴിയില്ല. ഇന്ത്യയിലെ ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തത് -മോദി വ്യക്തമാക്കി.

OTHER SECTIONS