വിഷു ആശ൦സകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

By anju.15 04 2019

imran-azhar


ന്യൂഡല്‍ഹി: സമൃദ്ധിയുടെ വിഷു ആഘോഷത്തില്‍ കേരളീയര്‍ക്ക് സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് പ്രധാനമന്ത്രി വിഷു ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

 

തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജായ 'ചൗക്കിദാര്‍ നരേന്ദ്ര മോദി'യിലൂടെയാണ് വിഷു ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

 

''എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. സന്തോഷവും സമൃദ്ധിയും നിറഞ്ഞ പുതുവര്‍ഷം എല്ലാവര്‍ക്കും നേരുന്നു''- മോദി കുറിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും പ്രധാനമന്ത്രി വിഷു ആശംസകള്‍ നേര്‍ന്നിരുന്നു. അന്നും മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.

https://twitter.com/narendramodi/status/1117616674151325697

OTHER SECTIONS