പ്രധാനമന്ത്രിക്ക് പിറന്നാള്‍; 71,000 മണ്‍ചിരാതുകള്‍ തെളിക്കും; 20 ദിവസം സേവ ഔര്‍ സമര്‍പ്പണ്‍ അഭിയാന്‍

By RK.17 09 2021

imran-azhar

 

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെള്ളിയാഴ്ച 71 ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ചിരാതുകള്‍ തെളിയിക്കും.

 

പിറന്നാളില്‍ റേഷന്‍ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. സേവ ഔര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ ഇരുപത് ദിവസം നീളുന്ന ക്യാംപെയിന് വെള്ളിയാഴ്ച തുടക്കമാകും. ക്യാംപെയിനിന്റെ ഭാഗമായി യുപിയില്‍ 27,000 കേന്ദ്രങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

 

രാജ്യത്ത് 14 കോടി സൗജന്യ റേഷന്‍ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കിറ്റുകളില്‍ 'നന്ദി മോദിജി' എന്ന് പ്രിന്റ് ചെയ്യും.

 

ന്യൂനപക്ഷ മോര്‍ച്ച രാജ്യത്തെ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം വിതരണം ചെയ്യും. കിസാന്‍ മോര്‍ച്ച 71 കര്‍ഷകരെ ആദരിക്കും. മഹിളാ മോര്‍ച്ച, 71 കോവിഡ് പോരാളികളെയാണ് ആദരിക്കുക.

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അഞ്ചുകോടി പോസ്റ്റ് കാര്‍ഡുകളും അയക്കും.

 

ഭരണകര്‍ത്താവിലേക്കെത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുന്നു എന്ന പ്രത്യേകതയും ഈ പിറന്നാള്‍ ദിനത്തിലുണ്ട്.

 

 

 

 

 

OTHER SECTIONS