ചെറിയൊരശ്രദ്ധ, യുവതിക്ക് ജീവന്‍ തിരിച്ച് കിട്ടിയത് തലനാരിഴക്ക്

By anju.10 Dec, 2017

imran-azhar

 

ബെയ്ജിങ്: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു വശം മാത്രം ശദ്ധിച്ചിരുന്ന അവര്‍ക്ക് ജീവന്‍ തിരിച്ച് കിട്ടിയതി തലനാരിഴക്ക്. അതിവേഗതയില്‍ വന്ന ട്രക്ക് വഴിയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി. എന്നാല്‍ ഭാഗ്യം ആ സ്ത്രീക്ക് കൂടെയായിരുന്നു. 360 ഡിഗ്രിയില്‍ ടയറിനോട് ചേര്‍ന്ന് കറങ്ങി അവര്‍ ജീവിതത്തിലേക്ക് തിരിച്ചു കയറി. ചൈനയിലാണ് സംഭവം. ഷാംഗായിസ്റ്റ് ഫേയ്‌സ്ബുക്ക് പേജാണ് ട്രക്ക് ഇടിച്ചു വീഴ്ത്തുന്ന സിസിടിവി വീഡിയോ അപ്ലോഡ് ചെയ്തത്.

 

ആളൊഴിഞ്ഞ റോഡിനു നടുവില്‍ വെച്ച് കാല്‍നടയാത്രക്കാരി ട്രക്കിനടയിലേക്ക് വീഴുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ട് ലക്ഷം പേരാണ് ഇതിനോടകം ജീവിതത്തിനും മരണത്തിനുമിടയിലെ ഭാഗ്യനിമിഷം പകര്‍ത്തിയ ഈ വീഡിയോ കണ്ടത്.

 

 

OTHER SECTIONS