സ്പേസ് എക്സ് ചരിത്ര ദൗത്യത്തിലേക്ക് പറന്നുയർന്നു

By Sooraj Surendran.31 05 2020

imran-azhar

 

 

വാഷിംഗ്ടൺ: മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യം സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് പറന്നുയർന്നു. റോബർട്ട് ബെഹ്ൻകെനും, ഡൗഗ്ലസ് ഹർലി എന്നീ നാസയിലെ മുതിർന്ന ശാസ്ത്രജ്ഞരെയും വഹിച്ചുകൊണ്ടാണ് പേടകം ചരിത്ര ദൗത്യത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് മുൻപ് തന്നെ കാലാവസ്ഥ വ്യതിയാനങ്ങളെ തുടർന്ന് ദൗത്യം മാറ്റിവെക്കുകയായിരുന്നു. മാർച്ച് 31ന് ഇന്ത്യന്‍ സമയം 12.55 ഓടെയാണ് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്സൂള്‍ പേടകം പറന്നുയർന്നത്. 2011ൽ റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചതിന് പിന്നാലെ ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് അമേരിക്ക ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്.

 

OTHER SECTIONS