ഭൂമിയുടെ ഉപരിതലം ചുട്ടുപൊള്ളുന്നു; പുതിയ കണ്ടെത്തലുമായി നാസ

By Sooraj Surendran .18 04 2019

imran-azhar

 

 

വാഷിംഗ്ടൺ: ഞെട്ടിക്കുന്ന പഠനവുമായി നാസ. ഏകദേശം 15 വർഷമായി ഭൂമിയുടെ ഉപരിതലം താങ്ങാവുന്നതിലും അപ്പുറം ചൂട് ഉൾക്കൊള്ളുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. 2015, 2016, 2017 വർഷങ്ങളിൽ ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ ചൂടാണു രേഖപ്പെടുത്തിയത്. 2003 മുതൽ 2017 വരെ ഉപഗ്രഹ സഹായത്തോടെ അറ്റ്മോസ്ഫറിക് ഇൻഫ്രാറെഡ് സൗണ്ടർ (എയർസ്) ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചൂട് അളന്നുള്ള താരതമ്യ പഠനത്തിലേതാണു വെളിപ്പെടുത്തൽ. ഇത് 15 വർഷമായി ഭൂമിയുടെ ഉപരിതലത്തിൽ ചൂട് വർധിക്കുന്നതായി തെളിയിക്കുന്നു.

OTHER SECTIONS