വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ സഹായവുമായി നാസയും

By Chithra.12 09 2019

imran-azhar

 

ന്യൂ ഡൽഹി : ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഐഎസ്ആർഓയുടെ ശ്രമങ്ങൾക്കൊപ്പം നാസയും.

 

ലാൻഡറുമായുള്ള ബന്ധം തുടരാനായി നിരന്തരം സന്ദേശങ്ങൾ അയക്കുകയാണ് ഐഎസ്ആർഓ ഇപ്പോൾ. ഈ വഴി ലാൻഡറുമായുള്ള ആശയവിനിമയം സാധ്യമാകും എന്നാണ് ഐഎസ്ആർഒയുടെ വിശ്വാസം. ബഹിരാകാശത്തുള്ള നിരവധി കേന്ദ്രങ്ങളിൽ നിന്ന് വിക്രമിലേക്ക് സന്ദേശങ്ങൾ അയച്ച് നാസയും ഈ ഉദ്യമത്തിൽ ഐഎസ്ആർഒയെ സഹായിക്കുകയാണ്.

 

നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി റേഡിയോ സിഗ്നലുകൾ അയച്ചുകൊണ്ടിരിക്കുകയാണെന്ന് നാസയുടെ വക്താവ് അറിയിച്ചു. ലാൻഡറിലേക്ക് സന്ദേശങ്ങൾ അയക്കാൻ നാസയുടെ ഡീപ്പ് സ്പേസ് നെറ്റ്‌വർക്ക് ഉപയോഗിക്കാൻ ഐഎസ്ആർ ഒയുമായി ധാരണയിലെത്തിയതായും നാസ വ്യക്തമാക്കി.

OTHER SECTIONS