65,000 രൂപയുടെ നിരോധിത നോട്ടുകളുമായി യാചകൻ കളക്ടറേറ്റിൽ; നോട്ട് നിരോധനം താൻ അറിഞ്ഞില്ലെന്ന് യാചകൻ

By Vidya.21 10 2021

imran-azhar


ചെന്നൈ: 5 വർഷത്തിനു ശേഷം 65,000 രൂപയുടെ പഴയ രൂപ നോട്ടുകൾ മാറ്റാൻ സഹായം തേടുകയാണ് എഴുപത് വയസ്സുള്ള അന്ധനായ ചിന്നക്കണ്ണ്.തെരുവുകളിൽ ജീവിതം നയിച്ച അദ്ദേഹം അറിഞ്ഞില്ല നോട്ട് നിരോധനം.

 

 

കൃഷ്ണഗിരിയിലെ പാവക്കൽ പഞ്ചായത്തിലെ തന്റെ ചിന്നഗൗണ്ടനൂർ ഗ്രാമത്തിലും പരിസരത്തും ഭിക്ഷ തേടി തെരുവ് ജീവിതത്തിൽ നിന്നുമുണ്ടാക്കിയ സമ്പാദ്യമായ പണമാണിത്. കഴിഞ്ഞ ദിവസം അദ്ദേഹം നോട്ടുകൾ കണ്ടെത്തിയപ്പോയാണ് നോട്ടുകൾ അസാധുവാക്കിയതിനെക്കുറിച്ച് അറിയുന്നത്.

 

 


നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് അറിഞ്ഞില്ലന്നും ആരും പറഞ്ഞില്ലെന്നും തന്റെ ജീവിത സമ്പാദ്യം നഷ്ടപ്പെട്ടതിന്റെ ദുരവസ്ഥ വിവരിച്ച് തനിക്ക് പുതിയ നോട്ടുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

 

 

 

വൃദ്ധന്റെ ദുരവസ്ഥ കണ്ട കണ്ണയ്യനാണ് അദ്ദേഹത്തെ കളക്ടറേറ്റിൽ എത്തിച്ചത്.പരാതി റിസർവ് ബാങ്കിന് കൈമാറാൻ ജില്ലാ റവന്യൂ ഓഫീസർ ജില്ലാ ലീഡ് ബാങ്ക് മാനേജർക്ക് നിവേദനം കൈമാറിയെങ്കിലും കറൻസി കൈമാറ്റം സാധ്യമല്ലെന്ന് ബാങ്ക് മാനേജർ പറഞ്ഞു.

 

 

OTHER SECTIONS