വ്യാഴാഴ്‌ച ദേശീയ പണിമുടക്ക്

By Web Desk.23 11 2020

imran-azhar

 

 

സംയുക്ത ട്രേഡ് യൂണിയൻ വ്യാഴാഴ്ച ദേശീയ പണിമുടക്കിന് ആഹ്വനം ചെയ്തു. കേന്ദ്ര സർക്കാർ തുടരുന്ന തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെയാണ് പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്നത്. 10 ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കിൽ അണിചേരും. ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെയും പണിമുടക്ക് ബാധിക്കില്ല. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അസംഘടിത മേഖലയിലെ തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

 

OTHER SECTIONS