തിങ്കളാഴ്ച രാവിലെ പത്ത് വരെ ഒ.പി ബഹിഷ്‌കരിക്കാനൊരുങ്ങി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

By mathew.16 06 2019

imran-azhar


തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ പത്തു മണി വരെ കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കും. പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഐഎംഎ സംഘടിപ്പിക്കുന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് സമരമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം, അത്യാഹിത വിഭാഗം സാധാരണപോലെ തന്നെ പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കും.
ആശുപത്രികളുടെ നേരെയുള്ള ആക്രമണങ്ങള്‍ അപലപനീയമാണെന്നും ആരോഗ്യ സംരക്ഷണത്തിനായുള്ള ആശുപത്രികള്‍ക്കെതിരെയുളള അക്രമങ്ങള്‍ തടയുന്നതിന് അക്രമികളെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ടെന്നും കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ചാക്കോയും, ജനറല്‍ സെക്രട്ടറി ജി.എസ് വിജയകൃഷ്ണനും ആവശ്യപ്പെട്ടു.

OTHER SECTIONS