NATIONAL

മയക്കുമരുന്ന് കേസ്: ബോളിവുഡിനെ വരിഞ്ഞുമുറുക്കി എന്‍.സി.ബി, അന്വേഷണം പ്രമുഖ നടിമാരിലേക്കും

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ലഹരിമരുന്ന് കേസിൽ അന്വേഷണം ബോളിവുഡിലെ പ്രമുഖ നടിമാരിലേക്കും. കേസിലെ പ്രധാന പ്രതിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവർത്തി അറസ്റ്റിലായതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ദീപിക പദുക്കോണിന്റെ പേരാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. ദീപികയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉടൻ ചോദ്യം ചെയ്യും. ദീപിക പദുക്കോണും ശ്രദ്ധ കപൂറും ഹാഷിഷ് പോലെയുള്ള ലഹരിമരുന്നുകള്‍ ചോദിച്ച് ചാറ്റിങ് നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

മയക്കുമരുന്ന് കേസ്: ദീപിക പദുക്കോൺ ഉൾപ്പെടെ നാല് പേരെ ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ഉടലെടുത്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരറാണി ദീപിക പദുക്കോണിനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യും. ദീപികയ്ക്ക് പുറമെ സാറാ അലി ഖാൻ, രകുൽ പ്രീത് സിംഗ്, ശ്രദ്ധ കപൂർ എന്നിവരെയാണ് ചോദ്യം ചെയ്യുക. റിയ ചക്രവർത്തിയുടെ വാട്സ്ആപ്പ് ചാറ്റിൽ ദീപികയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. ഡി, കെ എന്നിങ്ങനെ പേര് സേവ് ചെയ്ത രണ്ട് പേരുമായി മയക്കുമരുന്ന് വാങ്ങുന്നത് സംബന്ധിച്ച് റിയയും കരിഷ്മയും തമ്മിൽ സംസാരിച്ചതായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

ഡിജിറ്റൽ, ഇലക്ട്രോണിക് മീഡിയകൾ ഇനി വർക്കിങ് ജേർണലിസ്റ്റ് വിഭാഗത്തിൽ ; തൊഴിൽ നിയമ പരിഷ്കരണം പാസാക്കിലോക്സഭ

ന്യൂസ്‌ഡെസ്‌ക് ; ഡിജിറ്റൽ, ഇലക്ട്രോണിക് മീഡിയകളെക്കൂടി വർക്കിങ് ജേർണലിസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് തൊഴിൽ നിയമ പരിഷ്കരണം ലോക്സഭ പാസാക്കി. രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പര്‍ ഓഫ് ഇന്ത്യാ ലൈസന്‍സോ, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സോ ഉള്ള മാധ്യമ സ്ഥാപനങ്ങള്‍ക്ക് അതേ പേരില്‍ തന്നെയുള്ള ഓണ്‍ലൈന്‍ എഡിഷന്‍ - ഡിജിറ്റല്‍ മീഡിയാ പ്ലാറ്റ് ഫോമുകള്‍ക്കാണ് കേന്ദ്രം അനുമതി നല്‍കിയത്. പത്ര- ടെലിവിഷന്‍ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍, ഫേസ് ബുക്ക് പേജ്, യു ട്യൂബ് ചാനലുകള്‍ക്ക് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ നേരത്തെ തന്നെ അനുമതിയുള്ളതാണ്.

ഫേസ്ബുക് കേസ് : ദില്ലി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി : ഫേസ്ബുക് കേസിൽ ദില്ലി സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദില്ലി കലാപവുമായി ബന്ധപ്പെട്ട് നിയമസഭയുടെ സമാധാന സമിതി വിളിപ്പിച്ചതിനെതിരെ ഫേസ്ബുക് ഇന്ത്യ മേധാവി അജിത് മോഹൻ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്. അടുത്തമാസം 15 ന് കോടതി കേസ് വീണ്ടും പരിഗണിക്കും വരെ തുടർനടപടികൾ പാടില്ലെന്നും കോടതി നിർദേശം നല്കി. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് ജസ്റ്റിസ് സഞ്ജയ്‌ കൗൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ദില്ലി സർക്കാരിനോട് നിർദേശിച്ചത്. ഇന്ന് ഹാജരാകാനായിരുന്നു നിയമസഭാസമിതി ഫേസ്ബുക്കിന് നോട്ടീസ് നൽകിയത്.

കാർഷിക ബില്ലുകൾക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും

രാജ്യസഭാ പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുന്നു. അതിനായി നിയമോപദേശം സ്വീകരിക്കാൻ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.രാജ്യസഭാ കഴിഞ്ഞ ദിവസം പാസാക്കിയ രണ്ടു കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടനാ പ്രശ്നങ്ങൾ ഉയർത്തുന്നവയാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കടന്നു കയറുന്നവയാണ് കേന്ദ്ര നിയമം. കൃഷി സംസ്ഥാന പട്ടികയിലുള്ള വിഷയമാണന്നിരിക്കെ, സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കുകയാണ് നിയമ നിര്‍മാണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് മന്ത്രിസഭായോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്നതിന് നിയമോ പദേശം സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു

വിദേശത്തുനിന്ന് വരുന്ന സംഭാവന കേരളത്തിൽ മത പരിവർത്തനത്തിന് ഉപയോഗിക്കുന്നതായി ബി ജെ പി ;എഫ് സി ആർ എ നിയമഭേദഗതി രജ്യസഭയിൽ പാസായി

വിദേശത്തുനിന്ന് വരുന്ന സംഭാവന കേരളത്തിൽ മത പരിവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന ആരോപണവുമായി ബി ജെ പി. വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി സംബന്ധിച്ച ചർച്ചയിലാണ് ബി ജെ പി എം പി അരുൺ സിംഗ് ആരോപണമുന്നയിച്ചത്. രാജ്യസഭയിൽ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി പാസ്സാക്കി കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ബിൽ ലോകസഭയിൽ പാസായിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് രാജ്യസഭയിൽ ചർച്ചക്കെടുത്തത്. ചർച്ച നടന്നത് പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു. ബി ജെ പിയുടെ ചില അംഗങ്ങളും അണ്ണാ ഡി എം കെ യുടെ ഒരംഗം മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്. അതിനിടയിൽ ആണ് കേരളത്തിനെതിരെ ആരോപണം ഉയർന്നത്. വിദേശത്തുനിന്ന് വരുന്ന സംഭാവനയുടെ ഭൂരിഭാഗവും മതപരിവർത്തനത്തിന് ഉപയോഗിക്കുന്നു എന്നാണ് അരുൺ സിംഗിന്റെ ആരോപണം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു ; മരണം 90,000 കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു ഇന്നലെ മാത്രം 83,347 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണം 90,000 കടന്നു. 56,46,010 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 45,87,613 പേർ ഇത് വരെ രോഗമുക്തരായി. 89746 പേർ കൂടി രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ ചൂണ്ടികാണിക്കുന്നു. ഒരുദിവസം ഏറ്റവും കൂടുതൽ പേർ രോഗബാധിതരാവുന്ന രാജ്യമായി ഇന്ത്യ തുടരുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന വർധനവാണ് കേന്ദ്രത്തിന് ആശ്വസിക്കാൻ വക നൽകുന്നത് ചണ്ഡീഗഡ്, ഉത്തരാഗണ്ഡ്, ഹിമാചല്‍, കേരളം, പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന രോഗ ബാധ നിരക്കാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്.

Show More