ഉരുള്‍പൊട്ടല്‍ :അഫ്ഗാനില്‍ പത്തുപേര്‍ മരിച്ചു; നൂറോളം വീടുകള്‍ തകര്‍ന്നു

By Anju N P.13 Jul, 2018

imran-azhar


കാബൂള്‍: വടക്കുകിഴക്കന്‍ അഫ്ഗാനില്‍ തടാകം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ പത്തുപേര്‍ക്ക് ദാരുണാന്ത്യം. പന്‍ജ്ഷീര്‍ പ്രവിശ്യയിലുള്ള മഞ്ഞുമലയിലെ തടാകം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നൂറോളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അപകടസ്ഥലത്ത് നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.