ഇ​ന്തോ​നേ​ഷ്യ​യി​ല്‍ വെള്ളപ്പൊക്കവും മ​ണ്ണി​ടി​ച്ചലും:22 പേര്‍ മരിച്ചു

By anju.13 10 2018

imran-azhar


ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചലിലും പെട്ട് 22 പേര്‍ മരിച്ചു .കഴിഞ്ഞ മൂന്ന് ദിവസമായുള്ള കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമാണ് 11 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 22 പേര്‍ മരിച്ചത്. നിരവധി പേരെ കാണാതായിട്ടുമുണ്ട് .

 

ഇന്തോനേഷ്യയിലെ സുമാത്രയിലാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. കനത്ത മഴയെ തുടര്‍ന്നു സ്‌കൂള്‍ കെട്ടിടം തകര്‍ന്നാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. സംഭവസമയം 20 വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു. മഴയെ തുടര്‍ന്നു പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണെന്നും ദുരന്തനിവാരണ സേന അറിയിച്ചു.

 

OTHER SECTIONS