നവജോത് സിംഗ് സിദ്ദുവിനെതിരെ പുനരന്വേഷണത്തിന് കോടതി ഉത്തരവ്

By Sooraj S.12 Sep, 2018

imran-azhar

 

 

ന്യൂ ഡൽഹി: പഞ്ചാബ് മന്ത്രിയായ നവജോത് സിംഗ് സിദ്ദുവിനെതിരെ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഗുർണാം സിംഗിന്റെ കുടുംബവും നൽകിയ അപേക്ഷയെ തുടർന്നാണ് കേസ് പുനഃപരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടത്. 1998 ഡിസംബർ 28നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. പട്യാലയിൽ വെച്ചാണ് നവജോത് സിങ്ങും,ഗുർണാം സിങ്ങും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുന്നത്. തുടർന്ന് മർദിച്ച ശേഷം തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ് കേസ്. നവജോതിന് ഹരിയാന കോടതി മൂന്ന് വർഷത്തെ തടവിന് വിധിച്ചെങ്കിലും,സുപ്രീംകോടതി 1000 രൂപ പിഴ ചുമത്തി ജാമ്യം അനുവദിക്കുമാകയായിരുന്നു. തുടർന്നാണ് ഗുർണാം സിംഗിന്റെ കുടുംബം അപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഇതേ തുടർന്നാണ് കേസ് പുനഃപരിശോധിക്കാൻ കോടതി തീരുമാനിച്ചത്.

OTHER SECTIONS