വിമാനവാഹിനി യുദ്ധകപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തം; നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു

By Sooraj Surendran .26 04 2019

imran-azhar

 

 

ഇന്ത്യയുടെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടിച്ചു. തീപിടുത്തത്തിൽ ഒരു നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു. തീപിടുത്തത്തെത്തുടർന്നുണ്ടായ വിഷ പുക ശ്വസിച്ചാണ് ലഫ്.കമാൻഡർ ഡി.എസ് ചൗഹാൻ മരിച്ചത്. അതേസമയം തീ നിയന്ത്രണവിധേയമാക്കിയതായി നാവികസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ചൗഹാൻ വിഷ പുക ശ്വസിച്ചത്. കർണാടകയിലെ കാർവാർ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെയാണ് തീ പിടുത്തമുണ്ടായത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

OTHER SECTIONS