മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം ഖുല്‍സൂം അന്തരിച്ചു

By uthara.12 Sep, 2018

imran-azhar

ലണ്ടന്‍:  ജയിലില്‍ കഴിയുന്ന മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ  ഭാര്യ  ബീഗം ഖുല്‍സൂം അന്തരിച്ചു . 68 വയസായിരുന്നു  ബീഗം ഖുല്‍സൂം ന് . ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു .അടുത്തിടെയാണ് രോഗം മൂർച്ഛിച്ചതും ജീവൻ രക്ഷ ഉപകരണങ്ങളുടെ സഹായത്തിൽ ജീവൻ പിടിച്ചു നിർത്തിയതും .ഹസന്‍, ഹുസൈന്‍, മറിയം, അസ്മ എന്നിങ്ങനെ നാല് മക്കളും ഉണ്ട് . രോഗാവസ്ഥയിൽ പോലും എന്‍ എ 120 സീറ്റില്‍ നിന്നും മല്‍സരിച്ച്‌  വിജയിക്കുകയും ചെയ്തിരുന്നു .1971ലായിരുന്നു  ബീഗം ഖുല്‍സു നവാസ് ഷെരീഫും വിവാഹിതരായത് .