പഞ്ചാബ് പിസിസി പ്രസിഡന്റായി നവജ്യോത് സിങ് സിദ്ദു ഇന്ന് അധികാരമേൽക്കും; അമരീന്ദർ സിങ് പങ്കെടുക്കും

By sisira.22 07 2021

imran-azhar

 

 

 


അമൃത്സർ: പഞ്ചാബ് പിസിസി പ്രസിഡന്റായി നവജ്യോത് സിങ് സിദ്ദു ഇന്ന് അധികാരമേൽക്കും.

 

ചടങ്ങിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പങ്കെടുക്കും. സിദ്ദു ക്ഷണിച്ചതിന് പിന്നാലെയാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം.

 

വർക്കിങ് പ്രസിഡന്റുമാർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് 50 എംഎൽഎമാർ ഒപ്പിട്ട കത്തും സിദ്ദു സ്വന്തം നിലയിൽ എഴുതിയ ക്ഷണക്കത്തും കൈമാറുകയായിരുന്നു.

 

രാവിലെ 11 മണിക്ക് ചണ്ഡീഗഡിലെ കോൺഗ്രസ് ഭവനിൽ വെച്ചാണ് അധ്യക്ഷ ചുമതല ഏറ്റെടുക്കുക.

 

മാപ്പ് പറയാതെ സിദ്ദുവിനെ നേരിൽ കാണില്ല എന്ന് പ്രഖ്യാപിച്ച അമരീന്ദർ സിംഗ് ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചത് ഹൈക്കമാൻഡിന് ആശ്വാസകരമാണ്. അടുത്ത വർഷം ആദ്യമാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

OTHER SECTIONS