മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആശുപത്രിയില്‍

By mathew.22 10 2019

imran-azhar


ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്നാണ് ജയിലില്‍ കഴിഞ്ഞിരുന്ന ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

ഹൃദയ ശസ്ത്രക്രിയക്ക് നിരവധി തവണ വിധേയനായിട്ടുള്ള വ്യക്തിയാണ് നവാസ് ഷെരീഫ്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ മകളും സഹോദരനും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

 

അഴിമതി കേസില്‍ ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയായിരുന്നു ഷെരീഫ്.

 

OTHER SECTIONS