രഥയാത്ര സർക്കാരിന്റെ സമനില തെറ്റിച്ചു: കൃഷ്ണദാസ്

By Sooraj Surendran.09 11 2018

imran-azhar

 

 

കണ്ണൂർ: എൻ ഡി എ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. എൻ ഡി എയുടെ രഥയാത്ര സംസ്ഥാന സർക്കാരിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് കൃഷ്ണദാസ് പ്രതികരിച്ചു. മാത്രമല്ല പല സ്ഥലങ്ങളിലും രഥയാത്രക്ക് നേരെ കല്ലേറുണ്ടായി. ഇതിനെതിരെ സർക്കാർ നടപടിയെടുക്കാത്തതിനെതിരെ കൃഷ്ണദാസ് പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രഥയാത്രക്ക് നേരെയുണ്ടായ ആക്രമണത്തിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് എൻ ഡി എ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും കൃഷ്ണദാസ് അറിയിച്ചു. തൃശൂർ: സുപ്രീംകോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ രഥ യാത്രകൾ ആരംഭിച്ച ബിജെപിയെയും, കോൺഗ്രസിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു ഇതിനെതിരെയാണ് കൃഷ്ണദാസിന്റെ പ്രതികരണം.

OTHER SECTIONS