ഒരേ സമയം, ഒരേ റണ്‍വെയില്‍ നിന്ന് രണ്ടു വിമാനങ്ങള്‍ ഒരുമിച്ചുപറക്കാനൊരുങ്ങി; ഒഴിവായത് വന്‍ ദുരന്തം

By RK.14 01 2022

imran-azhar


ന്യൂഡല്‍ഹി: ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരേ സമയം, ഒരേ റണ്‍വേയില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ ഒരുമിച്ചു പറക്കാന്‍ ഒരുങ്ങി. ഹൈദരാബാദിലേക്കുള്ള ഇകെ (എമിറേറ്റ്‌സ് ബോയിങ്) -524 വിമാനവും ബെംഗളൂരുവിലേക്കുള്ള ഇകെ568 വിമാനവുമാണ് ഒരേ റണ്‍വേയില്‍നിന്ന് ഒരുമിച്ച് പറന്നുയരാനൊരുങ്ങിയത്. അധികൃതരുടെ ഇടപെടലില്‍ വന്‍ദുരന്തമാണ് ഒഴിവായത്.

 

സംഭവത്തില്‍, ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, യുഎഇ ഏവിയേഷന്‍ അതോറിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

 

ഹൈദരാബാദിലേക്കുള്ള ഇകെ - 524 വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ വേണ്ടി റണ്‍വേയിലേക്ക് തിരിയുമ്പോഴാണ് എതിര്‍വശത്തുനിന്നും മറ്റൊരു വിമാനം വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എടിസി) ഇടപെടുകയും ടേക്ക് ഓഫ് മാറ്റിവയ്ക്കുകയും ആയിരുന്നു.

 

 

 

OTHER SECTIONS