നെടുമ്പാശേരി അന്താരാഷ്ട്ര വിമാത്താവളത്തില്‍നിന്നും വന്‍ സ്വര്‍ണ്ണ വേട്ട

By Amritha AU.16 Apr, 2018

imran-azhar

 

കൊച്ചി: റിയാദില്‍ നിന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാത്താവളത്തില്‍ എത്തിച്ച 11.5 ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടികൂടി.

ഞായറാഴ്ച ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരില്‍ നിന്നും സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. 17.13 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമായിരുന്നു.

എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയില്‍നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും അഞ്ചര ലക്ഷത്തിലധികം രൂപ വില വരുന്ന 199.800 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയാണ് പിടികൂടിയത്. ധരിച്ചിരുന്ന വസ്ത്രത്തിനകത്താണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.