ഗുണ്ടാ നേതാവിനെ കൊന്നത് 'അത്താണി ബോയ്സ്' ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ അംഗങ്ങൾ

By online desk .18 11 2019

imran-azhar

 

 

ആലുവ: നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ ഗുണ്ടാ നേതാവ് ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മേയ്ക്കാട് മാളിയേക്കൽ അഖിൽ(25), മേയ്ക്കാട് മാളിയേക്കൽ അരുണ്‍(22), പൊയ്ക്കാട്ടുശേരി വേണാട്ടുപറന്പിൽ ജസ്റ്റിൻ(28), മേയ്ക്കാട് കിഴക്കേപ്പാട്ട് ജിജീഷ് (38)എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. ബിനോയിയുടെ നേതൃത്വത്തിൽ നേരത്തെയുണ്ടായിരുന്ന ’അത്താണി ബോയ്സ്’ എന്ന ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ് പ്രതികൾ.


പ്രധാന പ്രതികളായ മൂന്ന് പേരെ കണ്ടെത്താന്‍ തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയി(34)യാണ് കൊല്ലപ്പെട്ടത്. കാറില്‍ അതിവേഗം എത്തി മുമ്പിലോട്ട് നിര്‍ത്തുന്നു. അതിന് ശേഷം ബാറിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന ബിനോയിയെ പുറകില്‍ നിന്ന് പിടിച്ച് താഴേക്കിട്ടു. അതിന് ശേഷം ഒരാള്‍ നെഞ്ചില്‍ കയറി ഇരുന്ന് മര്‍ദ്ദിക്കുന്നു. ഓടിയെത്തിയ രണ്ട് പേര്‍ വെട്ടു തുടുങ്ങുന്നു. ബിനോയി അക്ഷരാര്‍ത്ഥത്തില്‍ കീഴപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷമാണ് നെഞ്ചിന് മുകളില്‍ നിന്ന് ഒരാള്‍ എഴുന്നേല്‍ക്കുന്നത്. പിന്നെ നിലത്തുവീണ ബിനോയിയെ ആക്രമികള്‍ പലതവണ ആഞ്ഞുവെട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം.വെട്ടേറ്റ് വായും മൂക്കും തകര്‍ന്ന നിലയിലാണ്. മൃതദ്ദേഹത്തില്‍ ഈ ഭാഗത്ത് മാംസം പോലും നഷ്ടപ്പെട്ട നിലയിലാണ്. അറവിന് കൊണ്ടു പോകുന്ന മൃഗങ്ങളോടും പോലും കാണിക്കാത്ത തരത്തിലാണ് വെട്ടിക്കൊന്നത്.

 

ബിനോയി തന്നെ രൂപം നല്‍കിയ അത്താണി ബോയ്്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് സംഘത്തില്‍പ്പെട്ടവരവുമായി തെറ്റിപ്പിരിഞ്ഞ ബിനോയി മറ്റൊരു ക്വട്ടേഷന്‍ സംഘം രൂപീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നു. രാത്രി എട്ടുമണിയോടുത്തായിരുന്നു ആക്രമണം. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കാറില്‍ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്. നിലവിളിച്ചു കൊണ്ട് രക്ഷപെടാന്‍ ശ്രമിച്ച ബിനോയിയെ കൊലവിളിയുമായി അക്രമികള്‍ പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. എന്നാല്‍ സംഭവം സംബന്ധിച്ച് മൊഴി നല്‍കാന്‍ ദൃസാക്ഷികള്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല.

 

OTHER SECTIONS