നെടുങ്കണ്ടം കസ്റ്റഡിമരണം; പ്രതി എസ്‌ഐ സാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

By Online Desk .30 03 2020

imran-azhar

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണ കേസിലെ പ്രതിയായ എസ്‌ഐ കെഎ സാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ മുമ്പ് വാദം കേട്ടിരുന്നുവെങ്കിലും വിധി പ്രസ്താവിച്ചത് ഇന്നാണ്. പ്രതിക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങളായ കസ്റ്റഡിയില്‍ പീഡിപ്പിക്കുക മൂന്നാം മുറ പ്രയോഗിക്കുക തുടങ്ങിയവ ഒരു പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണെന്ന് ഉത്തരവില്‍ പറയുന്നു. ജാമ്യം നേടിയാല്‍ ഇയാള്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയതുകൊണ്ടു തന്നെ സമൂഹത്തില്‍ ഉന്നത സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കപ്പെടാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാകും. ഇയാള്‍ക്കെതിരേയുള്ള ആരോപണം നിസാരമായി കാണാനാവില്ല. അതുകൊണ്ടുതന്നെ ആഴത്തിലുള്ള അന്വേഷണം അനിവാര്യമാണെന്നും വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

OTHER SECTIONS