നെടുങ്കണ്ടം കസ്റ്റഡിക്കൊല: ഇടുക്കി മജിസ്ട്രേറ്റിനിതെരെ റിപ്പോര്‍ട്ട്

By Neha C N.21 08 2019

imran-azhar

 


കൊച്ചി: നെടുങ്കണ്ടത്ത് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റേതാണ് റിപ്പോര്‍ട്ട്. രാജ്കുമാറുമായി ബന്ധപ്പെട്ട് കേസ് കൈകാര്യം ചെയ്തപ്പോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് സിജെഎം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

24 മണിക്കൂറിലധികം പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിച്ചത് മജിസ്ട്രേറ്റ് ശ്രദ്ധിച്ചില്ലെന്നും, ഇതുസംബന്ധിച്ച് പോലീസിനോട് വിശദീകരണം തേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ആശുപത്രിരേഖകള്‍ പരിശോധിച്ചില്ല, ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിയായിരുന്നിട്ടും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനോ പോലീസിനോട് വിശദീകരണം ചോദിക്കാനോ ഇടുക്കി മജിസ്‌ട്രേറ്റ് തയ്യാറായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.

 

OTHER SECTIONS