നീലേശ്വരത്ത് കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ചു

By Preethi Pippi.18 10 2021

imran-azhar

 

കാസർഗോഡ്: കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ചു. നീലേശ്വരത്താണ് സംഭവം. കടിഞ്ഞിമൂല സ്വദേശി രമ്യയും രണ്ട് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞിനേയും എടുത്ത് രമ്യ കിണറ്റിൽ ചാടി ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ വിവരം.

 

 

പ്രസവത്തെ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. കാസർഗോഡ് ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് കിണറിന് സമീപത്തു കിടന്ന മൊബൈൽ ഫോണിന്റെ ശബ്ദം കേട്ടാണ് ഇരുവരെയും കണ്ടെത്തിയത്.

OTHER SECTIONS