ഒടുവിൽ കുടുങ്ങി: ലണ്ടനിൽ നീരവ് മോദി അറസ്റ്റിൽ

By Sooraj Surendran .20 03 2019

imran-azhar

 

 

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതി നീരവ് മോദിയെ ലണ്ടനിൽ അറസ്റ്റ് ചെയ്തു. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കാന്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റിലായ നീരവ് മോദിയെ കോടതിയിൽ ഹാജരാക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി ലണ്ടനില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന വിവരം ടെലഗ്രാഫ് പത്രം ചിത്രങ്ങളും വീഡിയോയും സഹിതം പുറത്തുവിട്ടിരുന്നു.നീരവ് മോദി ലണ്ടനില്‍ അത്യാഡംബര ജിവിതമാണ് നയിക്കുന്നതെന്ന് ടെലഗ്രാഫ് ദിനപത്രത്തിന്റെ ലേഖകര്‍ കണ്ടെത്തിയിരുന്നു. വെസ്റ്റ് മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയാണ് നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

OTHER SECTIONS