നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

By Sooraj Surendran.16 10 2020

imran-azhar

 

 

ന്യൂ ഡൽഹി: നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം nts.ac.in, ntaneet.nic.in എന്നീ വെബ്സൈറ്റില്‍ ലഭ്യമാണ്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കല്‍ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എന്‍.ടി.എ പ്രസിദ്ധീകരിച്ചേക്കും. 15.97 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതിൽ 85 ശതമാനത്തിലേറെപ്പേർ പരീക്ഷ എഴുതിയതായാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചത്. ജനറല്‍ കാറ്റഗറിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം, സംവരണ വിഭാഗത്തില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 40 ശതമാനം മാര്‍ക്കുമാണ് യോഗ്യത നേടാന്‍ വേണ്ടത്. ഉത്തര കീയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍ കണ്ടെത്താം. ഓരോ ശരിയായ ഉത്തരത്തിനും 4 മാര്‍ക്കാണ് ലഭിക്കുക.

 

OTHER SECTIONS