മെഡിക്കൽ സ്റ്റോറുകാരുടെ അനാസ്ഥ; രക്തം ഛർദ്ദിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

By Chithra.14 12 2019

imran-azhar

 

ന്യൂ ഡൽഹി : മെഡിക്കൽ സ്റ്റോർ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ അനാസ്ഥയിൽ പൊലിഞ്ഞത് ഒരു രണ്ട് വയസ്സുകാരി. ഡൽഹിയിലെ ഷഹദാരയിലെ ജിടിബി എൻക്ലേവ് പ്രദേശത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നാണ് അമ്മ തന്റെ കുഞ്ഞിന് മരുന്ന് വാങ്ങിയത്.

 

പനിയും ചുമയുമായി വലഞ്ഞ കുഞ്ഞിന് മരുന്ന് വാങ്ങാനായി ബുധനാഴ്ചയാണ് അമ്മ മെഡിക്കൽ സ്റ്റോറിൽ എത്തിയത്. എന്നാൽ മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ അസുഖം മാറാത്തതിനാൽ അമ്മ കുട്ടിയേയും കൂട്ടി രണ്ടാമതും മെഡിക്കൽ സ്റ്റോറിലെത്തി. മെഡിക്കൽ സ്റ്റോറുകാർ അടുത്ത പടിയായി കുട്ടിക്ക് ഇഞ്ചക്ഷൻ നൽകുകയായിരുന്നു.

 

തുടർന്ന് വീട്ടിലെത്തിയ കുട്ടി രക്തം ഛർദ്ദിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ അമ്മ കുഞ്ഞിനെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

OTHER SECTIONS