മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജിഷ്ണുവിന്റെ അമ്മ

By sruthy sajeev .30 Jan, 2017

imran-azhar


കോഴിക്കോട്. പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജിഷ്ണുവിന്റെ അമ്മ രംഗത്ത്. ജിഷ്ണുവിനെ അധ്യാപകരടക്കം മര്‍ദിച്ചു കൊലപെ്പടുത്തിയതായി ആരോപിച്ചു മുഖ്യമന്ത്രിക്കു നല്‍കിയ തുറന്ന കത്തിലാണ് രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. . മരണം നടന്ന് 23 ദിവസമായിട്ടും ഒന്നു ഫോണ്‍ വിളിക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രി കുടുംബത്തെ അപമാനിച്ചതായി ജിഷ്ണുവിന്‍െന്റ അമ്മ കത്തില്‍ ആരോപിക്കുന്നു.

 


മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വ്യക്തിപരമായ വിമര്‍ശനത്തോടെയാണു ജിഷ്ണുവിന്റെ അമ്മ മഹിജയുടെ തുറന്ന കത്ത് ആരംഭിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്‌ളാം വീട്ടിലെത്തിയെങ്കിലും പല തവണ കണ്ണൂരും കോഴിക്കോടുമെത്തിയ മുഖ്യമന്ത്രി വീടിലെത്തുകയൊ ഫോണ്‍ വിളിക്കുക പോലുമോ ചെയ്തില്‌ള. ജിഷ്ണു പിണറായി വിജയനെന്ന നേതാവിനെ സ്‌നേഹിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനായിട്ട് പോലും മരണത്തില്‍ ദുഖം രേഖപെടുത്തി ഫെയ്‌സ്ബുക്കില്‍ പോലും ഒരു വരി എഴുതാത്തത് അതീവ ദുഃഖമുണ്ടാക്കുന്നുവെന്നും അമ്മ പറയുന്നു.

 

ഇതോടൊപ്പം ജിഷ്ണുവിനെ കോളജിലെ വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകന്‍, കായികാധ്യാപകന്‍, പിആര്‍ഒ എന്നിവര്‍ ചേര്‍ന്നു മര്‍ദിച്ചു കൊലപെ്പടുത്തിയതാണെന്ന ആരോപണവും കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. സാങ്കേതിക സര്‍വകലാശാല പരീകഷ മാറ്റിവച്ചതിനെതിരെ സമരം ചെയ്തതിലുള്ള വൈരാഗ്യമാണു കാരണമെന്നും ആരോപിക്കുന്നു. ഇതുവരെയുള്ള അന്വേഷണത്തില്‍ പൊലീസും ഡോക്ടര്‍മാരും ചേര്‍ന്നു നശിപ്പിച്ച തെളിവുകള്‍ അക്കമിട്ടു നിരത്തുന്നുണ്ട്.

 

ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ട മുറിയിലെ ചോരപ്പാടുകള്‍ മായ്‌ച്ചെന്നും തൂങ്ങനുപയോഗിച്ചെന്നു പറയുന്ന തോര്‍ത്ത് പൊലീസ് നശിപ്പിച്ചെന്നും
ആരോപിക്കുന്നു. ജിഷ്ണുവിന്റെ ദേഹത്തെ മര്‍ദനപാടുകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതും വിദഗ്ധ ഡോക്ടറെ വേണമെന്ന് ആവശ്യപെ്പട്ടിട്ടും പി.ജി. ഡോക്ടറെ പോസ്റ്റുമോര്‍ട്ടത്തിനു നിയോഗിച്ചതും കേസ് അട്ടിമറിക്കാനാണന്നും ആരോപണമുണ്ട്.

 

പരീകഷയ്ക്കു തലേദിവസം ഫോണ്‍ വിളിച്ച ജിഷ്ണു മുഴുവന്‍ പഠിച്ചതായി പറഞ്ഞെന്നും അതിനാല്‍ കോപ്പിയടിച്ചുവെന്നു വിശ്വസിക്കുന്നിലെ്‌ളന്നും ഉറപ്പിച്ചു പറയുന്നു. കേസ് അട്ടിമറിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപെ്പടുന്ന കത്ത് അവസാനിക്കുന്നതു പഴയ ഒരു എസ്എഫ്‌ഐക്കാരി മഹിജ എന്ന അഭിസംബോധനയോടെയാണ്.