നെഹ്റു കോളേജിന്‍റെ അംഗീകാരം റദ്ദാക്കണം: വി മുരളീധരന്‍

By praveen prasannan.09 Feb, 2017

imran-azhar

തിരുവനന്തപുരം: നെഹ്റു കോളേജിന്‍റെ അംഗീകാരം റദ്ദാക്കണമെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. സഹപാഠി പീഢനമേറ്റ് മരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധിച്ച നാല് വിദ്യാര്‍ത്ഥികളെ സസ്പന്‍ഡ് ചെയ്തിരിക്കുകയാണ് കോളേജധികൃതര്‍.

സര്‍ക്കാരിന്‍റെ ഒത്താശ കാരണമാണ് സ്വാശ്രയ കോളേജുകള്‍ അഹങ്കാരം തുടരുന്നത്. ജിഷ്ണു പ്രാണോയ് മരിച്ചു ഒരു മാസത്തോളമായി. എന്നിട്ടും പ്രതികളെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

പൊലീസ് നടപടി തൃപ്തികരമല്ലാത്തതിനാല്‍ ജിഷ്ണുവിന്‍റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. എന്നിട്ടും നടപടിയുണ്ടായില്ല. നെഹ്റു കോളേജ് ഉടമയുടെ വീടിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്നാണ് ജിഷ്ണുവിന്‍റെ അച്ഛന്‍ പറഞ്ഞത്. ലാ അക്കാഡമിയിലെ സമരം പോലും അട്ടിമറിച്ച് മാനേജ്മന്‍റിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

നെഹ്റു കോളേജില്‍ നിന്നും സസ്പന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെ അടിയന്തരമായി തിരിച്ചെടുക്കണം. തുടര്‍ന്നുണ്ടാകുന്ന ഇല്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് മാനേജ്മന്‍റും സര്‍ക്കാരുമായിരിക്കും ഉത്തരവാദികളെന്നും മുരളീധരന്‍ പറഞ്ഞു.