ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരം

By sruthy sajeev .11 Jan, 2017

imran-azhar

തിരുവനന്തപുരം. പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തിന്റേതാണ് തീരുമാനം. സ്വാശ്രയ കോളജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതിയെ ചുമതലപെ്പടുത്താനും യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനാണ് സമിതിയുടെ ചുമതല. ഇതിനിടെ ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും.

 


ക്രൈംബ്രാഞ്ച് തൃശൂര്‍ ഡി.വൈ.എസ്.പി ബിജു കെ. സ്റ്റീഫനാണ് അന്വേഷണ ചുമതല. തൃശൂര്‍ റേഞ്ച് ഐ.ജി അജിത് കുമാറാണ് അന്വേഷണം സംബന്ധിച്ച ഉത്തരവ് പുറപെ്പടുവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒന്നാംവര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ (18) കോളജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്ക് ഇടയില്‍ തിരിഞ്ഞു നോക്കിയതിന് അധ്യാപകന്‍ ജിഷ്ണുവിനെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ഭീഷണിപെ്പടുത്തിയിരുന്നത്രേ. ഇതില്‍ മനം നൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്തുവെന്നാണ് പറയുന്നത്.

loading...