ജിഷ്ണുവിന്റെ മരണം, കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് അമ്മയുടെ പരാതി

By sruthy sajeev .11 Jan, 2017

imran-azhar


തൃശൂര്‍. തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട ജിഷ്ണുവിന്റെ മൃതദേഹം പിജി വിദ്യാര്‍ഥിയെക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്തിയത് കേസ് അട്ടിമറിക്കാനെന്ന് ജിഷ്ണുവിന്റെ അമ്മ. തന്റെ മകന് നീതി ലഭിക്കണമെന്ന് ആവശ്യപെ്പട്ട് പരാതിയുമായി ജിഷ്ണുവിന്റെ അമ്മ.

 

മകന്റെ മരണം ആത്മഹത്യയലെ്‌ളന്നും കൊലപാതകമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ വ്യക്തമാക്കുന്നു. പിജി വിദ്യാര്‍ഥിയെക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്തിയത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. പാമ്പാടിയിലെ നെഹ്റു കോളെജ് മാനെജ്മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുളള ആവശ്യവും
പരാതിയില്‍ ഉന്നയിക്കുന്നുണ്ട്.

 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥി കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

 

OTHER SECTIONS