ജിഷ്ണുവിന്റെ മരണം: വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍

By Shyma Mohan.12 Jan, 2017

imran-azhar


തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേരെ കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തു. വൈസ് പിന്‍സിപ്പല്‍ ഡോ.എന്‍.കെ ശക്തിവേല്‍, ആരോപണ വിധേയനായ അധ്യാപകന്‍ സി.പി പ്രവീണ്‍, പി.ആര്‍.ഒ സഞ്ജീവ് കെ. വിശ്വനാഥന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. മൂവരോടും അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോളേജിലെ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മൂവര്‍ക്കെതിരെയും നടപടി വന്നിരിക്കുന്നത്. ജിഷ്ണു പരീക്ഷ എഴുതിയ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനാണ് പ്രവീണ്‍. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ജിഷ്ണുവിനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

OTHER SECTIONS