തല്ലുന്നത് നേരിൽ കണ്ടിട്ടില്ല പക്ഷെ തല്ല് കൊണ്ട് കുട്ടികൾ ഇടി മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ടെന്ന്: നെഹ്റു കോളേജ് മുൻ അധ്യാപകൻ

By BINDU PP.15 Jan, 2017

imran-azhar
 
 
 
 
 
തൃശ്ശൂര്‍: നെഹ്റു കോളേജിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി മുൻ അധ്യാപകൻ രംഗത്ത്. പി ആർ ഒ സഞ്ജിത്ത് വിശ്വനാഥന്റെ മുറി ഇടി മുറി തന്നെയെന്ന് നെഹ്റുവിലെ മുൻ അധ്യാപകൻ കൂടിയായ സ്ഞ്ജു പ്രസാദ് പറഞ്ഞു. മുറിയിൽ നിന്നും തല്ല് കൊണ്ട് വിദ്യാർത്ഥികൾ പുറത്ത് വരുന്നത് താൻ നേരിൽ കണ്ടിട്ടുണ്ടെന്നും സഞ്ജു വെളിപ്പെടുത്തി.
 
 
 
2013 മുതൽ 2016 വരെ ലെക്കിടിയിലെ നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള ജവഹർലാൽ കോളേജിൽ അധ്യാപകനായ സഞ്ജു പ്രസാദാണ് മാനേജ്മെന്റിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. നെഹ്റു ഗ്രൂപ്പിന് കീഴിൽ ട്രസ്റ്റി കൃഷ്ണദാസ് കഴിഞ്ഞാൽ മുഴുവൻ അധികാരവും  പി ആർ ഒ സഞ്ജിത്ത് വിശ്വനാഥനാണ്. ഇയാൾ വിദ്യാർത്ഥികളെ മർദ്ധിക്കാറുണ്ട്. ബോർഡ് വച്ചില്ലെങ്കിലും സഞ്ജിത്തിന്റെ മുറി ഇടിമുറി തന്നെയാണ് സഞ്ജു പറയുന്നു.
 
 
 
തല്ലുന്നത് നേരിൽ കണ്ടിട്ടില്ല  പക്ഷെ തല്ല് കൊണ്ട് കുട്ടികൾ ഈ മുറിയിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ടെന്ന് സഞ്ജു വെളിപ്പെടുത്തി. അധ്യാപകരേക്കാൾ മാനേജ്മെന്റിന്റെ സ്വന്തം അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരാണ് കോളേജിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും സഞ്ജു പറഞ്ഞു. മറ്റ് ജോലി ലഭിച്ച് പോകേണ്ടി വരുന്ന അധ്യാപകർക്ക് ഭീമമായ തുക ഫൈൻ ഒടുക്കിയാൽ മാത്രമേ സർട്ടിഫിക്കറ്റുകൾ ലഭിക്കുള്ളൂ എന്ന അവസ്ഥയാണ് നെഹ്റു കോളേജിൽ നിലനിൽക്കുന്നതെന്നും  അധ്യാപകൻ ആരോപിച്ചു.
 
ഫോട്ടോ കടപ്പാട് : റിപ്പോർട്ടർ ടി വി 

OTHER SECTIONS