By സൂരജ് സുരേന്ദ്രൻ .15 01 2021
ന്യൂ ഡൽഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച അസ്ട്രസെനക കോവിഷീല്‍ഡ് വാക്സിന് നേപ്പാള്‍ അംഗീകാരം നല്കി.
ഇന്ത്യ- നേപ്പാള്‍ വിദേശകാര്യ മന്ത്രിമാരുടെ ചർച്ച ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെയാണ് കോവിഷീല്‍ഡ് വാക്സിന് നേപ്പാള്‍ ഡ്രഗ് കണ്ട്രോള് ബോര്‍ഡ് അടിയന്തര അംഗീകാരം നൽകിയത്.
ഇന്ത്യ നിർമ്മിക്കുന്ന വാക്സിൻ നേപ്പാളിലും ലഭ്യമാക്കും.
കോവിഷീല്‍ഡ്, കോവാക്സിന് എന്നിവ ഇന്ത്യയില്‍ നിര്‍മിച്ചതില്‍ നേപ്പാള്‍ ഇന്ത്യയെ അഭിനന്ദിച്ചതായും നേപ്പാളിലേക്ക് വാക്സിനുകള്‍ നേരത്തേ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
അതേസമയം 20 ലക്ഷം ഡോസ് കോവിഡ് വാക്സിൻ നേപ്പാളിന് ഇന്ത്യ കൈമാറുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.