നേപ്പാള്‍ പ്രധാനമന്ത്രിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി

By Veena Viswan.25 01 2021

imran-azhar

 

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി വക്താവ് നാരായണ്‍ കാജി ശ്രേഷ്ഠ അറിയിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ പ്രചണ്ഡയെ പിന്തുണയ്ക്കുന്നയാളാണ് ശ്രേഷ്ഠ.

 

പാര്‍ട്ടിയുടെ രണ്ടു ചെയര്‍മാന്മാരില്‍ ഒരാളായിരുന്ന ഒലിയെ തല്‍സ്ഥാനത്ത് നിന്നും കഴിഞ്ഞമാസം ഒഴിവാക്കിയതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. മാധവ് നേപ്പാളാണ് ഇപ്പോള്‍ രണ്ടാമത്തെ ചെയര്‍മാന്‍.

 

മുന്‍പ്രധാനമന്ത്രിമാരായ പുഷ്പ കമല്‍ ദഹലിന്റെയും മാധവ് നേപ്പാളിന്റെയും നേതൃത്വത്തില്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ട ഒലി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് നേപ്പാള്‍ യുഎംഎല്‍ പുനരുജ്ജീവിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഒലി ഭരണഘടനാ വിരുദ്ധമായ തീരുമാനങ്ങളെടുത്തെന്നും ഇതുസംബന്ധിച്ച് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നുമാണ് അദ്ദേഹത്തെ പുറത്താക്കിയതിന് പാര്‍ട്ടിയുടെ വിശദീകരണം.


ഒലി നയിച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍(യുഎംഎല്‍) പ്രചണ്ഡയുടെ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി(മാവോയിസ്റ്റ് സെന്റര്‍) പാര്‍ട്ടികള്‍ 2017 പൊതുതിരഞ്ഞടുപ്പ് വിജയത്തെ തുടര്‍ന്ന് 2018 മാര്‍ച്ചിലാണ് ലയിച്ചത്.

 

OTHER SECTIONS