നടയടയ്ക്കുന്നതിന് പിള്ളയുടെ അഭിപ്രായം തേടിയില്ല: കണ്ഠര് രാജീവര്

By Sooraj Surendran.09 11 2018

imran-azhar

 

 

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വെളിപ്പെടുത്തലുമായി തന്ത്രി കണ്ഠര് രാജീവര് രംഗത്ത്. ശബരിമലയിൽ ആചാരലംഘനം ഉണ്ടായാൽ ക്ഷേത്ര നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ ശ്രീധരൻ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ നടന്ന പ്രസംഗത്തിലാണ് ശ്രീധരൻ പിള്ള ക്ഷേത്ര നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്നോട് നിയമോപദേശം തേടിയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. കണ്ഠര് രാജീവര് നൽകിയ വിശദീകരണത്തിൽ ഇക്കാര്യങ്ങൾ നിഷേധിക്കുകയാണുണ്ടായത്. ശ്രീധരൻ പിള്ളയുടെ പ്രസംഗം വിവാദമായതോടെ തന്ത്രിയോട് വിശദീകരണം നൽകാൻ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് തന്ത്രിയുടെ വെളിപ്പെടുത്തൽ. വിവാദ പ്രസംഗത്തെ തുടർന്ന് ശ്രീധരൻ പിള്ളയ്ക്കെതിരെ കോഴിക്കോട് കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

OTHER SECTIONS